പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ളയാൾക്കു മാത്രമേ ചിഹ്നം നൽകൂ: നിലപാട് ശക്തമാക്കി പിജെ ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി സ്ഥനാര്‍ഥിയാകാനുള്ള സാധ്യതയേറുന്നു. സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിഷ സ്ഥാനാർഥിയാകണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാകും സ്ഥാനാർഥി നിർണയം നടത്തുക. പാലായിൽ സ്ഥാനാർഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്നലെ ഉച്ചയ്ക്ക് പാലായിൽ ജോസ് കെ. മാണി വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടായിരുന്നു. അതേസമയം, പിജെ ജോസഫ് വിഭാഗം നിലപാട് ശക്തമാക്കി. ചിഹ്നം […]
