രാമായണവുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ്; പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ
സമൂഹ മാധ്യമത്തിൽ രാമായണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. അത് ഫേസ്ബുക്കിൽ പങ്കു വെച്ച പഴയ ഒരു കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും എം എൽ എ വ്യക്തമാക്കി. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം. ‘‘കഴിഞ്ഞ ദിവസം എഫ്‌ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു […]