സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്നു മാസ്റ്റർ പ്ലാൻ തയ്യാറാക്കി: പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് മുതൽ ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുവരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ആദ്യമായി തുടർ പ്രതിപക്ഷമായ ചില കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം ചേരുകയാണ്. അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും […]