National News

ഡൽഹിയിൽ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ

ഒാക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലെ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് (ഒ.സി.ബി) തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ ജില്ലകളിലും 200 വീതം ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടുന്ന ബാങ്കുകൾ സ്ഥാപിക്കും. ഒല ഫൗണ്ടേഷനും ഗീവ് ഇന്ത്യയും എന്നിവയാണ് ഡൽഹി സർക്കാറിന്‍റെ പുതിയ പദ്ധതിയോട് സഹകരിക്കുന്നത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ അടക്കമുള്ളവർക്ക് രണ്ടു മണിക്കൂറിനുള്ളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോൺസെൻട്രേറ്ററുമായി വീട്ടിലെത്തുന്ന ഒ.സി.ബി സംഘത്തോടൊപ്പം ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കാൻ ഒരു […]

National News

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം; അലഹബാദ് ഹൈക്കോടതി

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ കിട്ടാതെയുള്ള കൊവിഡ് രോഗികളുടെ മരണത്തിന് കാരണം വിതരണക്കാരും സംഭരണക്കാരുമാണെന്ന് കോടതി പറഞ്ഞു. . ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്.എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്നാണ് സിദ്ദാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും […]

National News

കർണാടക കേരള അതിർത്തി ജില്ലയിൽ ഓക്സിജൻ കിട്ടാതെ മരണം

കർണാടക കേരള അതിർത്തി ജില്ലയിൽ ഓക്സിജൻ കിട്ടാതെ മരണം. ചാമരാജ നഗർ ജില്ലയിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 24കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൈസൂരിൽ നിന്ന് ഓക്സിജൻ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍, ഓക്സിജൻ അയച്ചിരുന്നെന്നാണ് മൈസൂർ കളക്ടർ പറയുന്നത് . അതേസമയം, ഉത്തർപ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയിൽ അഞ്ച് രോഗികൾ മരിച്ചു. ഓക്സിജൻ […]

Kerala News

പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം

പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് പരാതിയുയരുന്നു.ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്ന പരാതികളുയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഓക്സിജൻ സഹായം ആവശ്യമുള്ള നൂറിലേറെ കൊവിഡ് രോഗികളാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയിൽ മാത്രം 60 രോഗികളാണ് ഓക്സിജൻ ആവശ്യമുള്ളത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് കഞ്ചിക്കോട്ടെ അധികൃതർ […]

National News

കോവിഡ് വ്യാപനം; രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

  • 17th April 2021
  • 0 Comments

കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മുംബൈയില്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 ആയി ഉയര്‍ന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയില്‍ വലിയ വര്‍ധനവ് ഉണ്ടയായിട്ടുണ്ട്. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, […]

error: Protected Content !!