National News

ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി; ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി

ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി. സ്വകാര്യ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്കുള്ള ജിഎസ്ടിക്കെതിരെ വെള്ളിയാഴ്ചയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അമേരിക്കയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിനോടാണ് രാജ്യത്തെ സാഹചര്യം കോടതി താരതമ്യം ചെയ്തത്. രാജ്യത്ത് എല്ലാ പൌരന്മാരും നേരിടുന്നത് ഒരു ജോര്‍ജ് ഫ്ലോയിഡ് സാഹചര്യമാണ്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ശ്വസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യമുള്ളത്. ജസ്റ്റിസ് രാജീവ് ഷാക്ക്ദേര്‍, ജസ്റ്റിസ് തല്‍വാന്ത് എന്നിവരുടെ […]

National News

ഓക്സിജൻ കോൺസെൻട്രേറ്റുകൾ കരിഞ്ചന്തയിൽ;വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ

ഓക്സിജൻ കോൺസെൻട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകളുമാണ് പൊലീസ് റെയ്ഡിൽ കണ്ടെത്തിയത്. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ വന്‍ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ നവ്നീത് കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.

National News

ഡൽഹിയിൽ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ

ഒാക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലെ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് (ഒ.സി.ബി) തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ ജില്ലകളിലും 200 വീതം ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടുന്ന ബാങ്കുകൾ സ്ഥാപിക്കും. ഒല ഫൗണ്ടേഷനും ഗീവ് ഇന്ത്യയും എന്നിവയാണ് ഡൽഹി സർക്കാറിന്‍റെ പുതിയ പദ്ധതിയോട് സഹകരിക്കുന്നത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ അടക്കമുള്ളവർക്ക് രണ്ടു മണിക്കൂറിനുള്ളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോൺസെൻട്രേറ്ററുമായി വീട്ടിലെത്തുന്ന ഒ.സി.ബി സംഘത്തോടൊപ്പം ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കാൻ ഒരു […]

error: Protected Content !!