ഇന്ത്യയില്‍ എപ്രിലോടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലഭ്യമാകും; രണ്ടു ഡോസിന് പരമാവധി 1000 രൂപ
മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ഓക്സ്‌ഫോര്‍ഡ് കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും സിറം ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവല്ല പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും 2024 ഓടെ വാക്സിന്‍ ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രണ്ടോ മൂന്നോ വര്‍ഷമെടുക്കും എല്ലാ ഇന്ത്യക്കാര്‍ക്കും കുത്തിവെയ്പ്പ് എടുക്കാന്‍. വിതരണ പരിമിതികള്‍ മാത്രമല്ല കാരണം. ബജറ്റ്, വാക്സിന് […]

