National News

ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ജെയ്ശ്രീറാം വിളിക്കണമെന്ന ഭീഷണി മുദ്രാവാക്ക്യങ്ങളുമായി ബിജെപി മാർച്ച്; മോദി സർക്കാരിന്റെ പിന്തുണയോടെയെന്ന് ഉവൈസി

  • 9th August 2021
  • 0 Comments

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജെയ്ശ്രീറാം വിളിക്കണമെന്ന ഭീഷണി മുദ്രാവാക്ക്യങ്ങളുമായി ജന്തർ മന്തറിൽ ബിജെപി എംപി നയിച്ച മാർച്ചിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇരുപത് മിനുട്ട് ദുരമുള്ള പ്രദേശത്താണ് വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്ക്യങ്ങളുയര്‍ന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് ശക്തമായി പ്രതിഷേധിച്ച് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി പാർലമെന്റിൽ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനും മുന്‍ ബിജെപി വക്താവുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ വര്‍ഗ്ഗീയ മുദ്രാവാക്ക്യങ്ങള്‍ […]

Kerala News

പൈതൃകം സംരക്ഷിക്കുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടത് ; അസദുദ്ദീന്‍ ഉവൈസി

  • 12th July 2021
  • 0 Comments

പൈതൃകം സംരക്ഷിക്കുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്ന് ഹൈദരാബാദ് എം.പിയും എ.ഐ.ഐ.എം. മേധാവിയുമായ അസദുദ്ദീന്‍ ഉവൈസി. ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റലിനായി ഒരു പുതിയ കെട്ടിടം എത്രയും വേഗം നിര്‍മ്മിക്കണമെന്ന തന്റെ ആവശ്യം ഉവൈസി ആവര്‍ത്തിച്ചു. ” നിങ്ങള്‍ക്ക് പൈതൃക കെട്ടിടം സംരക്ഷിക്കണമെങ്കില്‍ അത് സംരക്ഷിക്കുക. പക്ഷേ, നിങ്ങള്‍ക്ക് ജീവനും പണവും ലാഭിക്കണമെങ്കില്‍ ഉസ്മാനിയ ഹോസ്പിറ്റലിനായി ഞങ്ങള്‍ക്ക് ഒരു പുതിയ കെട്ടിടം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. ”മൂന്നാം തരംഗത്തെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കൊവിഡ് തരംഗം […]

National News

പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകൾ; പേര് നോക്കി കൊല്ലാനറിയുന്നവർ; മോഹൻ ഭാഗവതിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്ന ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് മറുപടിയുമായി എ.ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകളാണ്. പക്ഷെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ അവരുടെ പേര് നോക്കി കൊല്ലാനറിയുന്നവരാണ് ഇവര്‍. ഇവരെയാണ് ഹിന്ദുത്വ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്. ‘ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്നാണ് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ഈ ക്രിമിനലുകള്‍ പശുവും എരുമയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്തവരാണ്. പക്ഷെ ജുനൈദ്, അഖ്‌ലാഖ്, പെഹ്‌ലു, […]

National News

ബംഗാളിലെത്തി മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ഉവൈസി; നീക്കം അതീവ രഹസ്യമായി

  • 3rd January 2021
  • 0 Comments

പശ്ചിമ ബംഗാളില്‍ അതീവ രഹസ്യമായി സന്ദര്‍ശനം നടത്തി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗാളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ബംഗാളിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഉവൈസി ബംഗാളില്‍ എത്തിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ആശങ്കയുള്ളതിനാലാണ് അതീവ രഹസ്യമായി എത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ‘വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നതിനാല്‍ കൂടിക്കാഴ്ച രഹസ്യമായി സൂക്ഷിക്കാന്‍ അസദുദ്ദീന്‍ ഉവൈസി […]

National News

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ട് – അസദുദ്ദീൻ ഉവൈസി

സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട് പോരാടും. തെലങ്കാനയിലെ ജനങ്ങൾ ബി​.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത് തടയുമെന്ന്​​ ഉറപ്പുണ്ട്. 44 സീറ്റുകളിൽ ഞങ്ങൾ വിജയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ബന്ധപ്പെടുകയും അവരുടെ പ്രവർത്തനം അടുത്തദിവസം മുതൽ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്​തു -ഉവൈസി പറഞ്ഞു.

‘മോദിയ്ക്ക് പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയാണെന്ന് തോന്നും; ട്രംപിനെ മാത്രമേ ഇനി വിളിക്കാനുള്ളൂ’; ബിജെപിക്കെതിരെ പരിഹാസവുമായി ഉവൈസി

  • 29th November 2020
  • 0 Comments

ദേശീയ നേതാക്കളെ ഉള്‍പ്പെടെ നിരത്തി ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണം നടത്തുന്ന ബി.ജെ.പിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഉവൈസിയുടെ പാര്‍ട്ടിക്കെതിരെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈദരാബാദ് ബി.ജെ.പിയിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെയും അദ്ദേഹം പരിഹസിച്ചു. ഇനി കേവലം ഒരു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ഡൊണാള്‍ഡ് ട്രംപിനെ മാത്രമേ ബി.ജെ.പി ഇറക്കാന്‍ ബാക്കിയുള്ളൂവെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. പ്രചരണത്തിന് ബി.ജെ.പിയുടെ നേതാക്കള്‍ നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് […]

error: Protected Content !!