പ്രീക്വാര്‍ട്ടറിലെത്താതെ ടീം പുറത്ത്;ഘാനയുടെ പരിശീലകന്‍ രാജിവെച്ചു
ഘാനയുടെ പുറത്താകലിന് പിന്നാലെ ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച് ഓട്ടോ അഡ്ഡോ.ഗ്രൂപ്പ് എച്ചില്‍ യുറഗ്വായ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചിരുന്നുവെങ്കില്‍ ഘാനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നു. പക്ഷേ യുറഗ്വായോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ് ഘാന പുറത്താകുകയായിരുന്നു. ഘാനയുടെ തോല്‍വിയോടെ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. കളിയില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ആന്‍ഡ്രെ ആയു പാഴാക്കുകയും ചെയ്തതോടെ ഘാനയുടെ പതനം പൂര്‍ത്തിയായി. മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ് […]
