പോത്തൻകോട് സുധീഷ് വധ കേസ് മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍
പോത്തന്‍കോട് സുധീഷ് വധകേസ് പ്രതി ഒട്ടകം രാജേഷ് പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വഴി കൊല്ലം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പോലീസിന്റെ വലയിലായത്. സംഭവം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം രാജേഷിനെ തിരഞ്ഞ് പോയ വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചിരുന്നു. അഞ്ച് തെങ്ങ് പണിയില്‍ക്കടവിലായിരുന്നു സംഭവം. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നുഅഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തില്‍ ഒട്ടകം രാജേഷുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ചിരുന്ന […]