Entertainment Kerala News

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

  • 8th December 2021
  • 0 Comments

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പുതിയ സാധ്യതകള്‍ തുറക്കുന്ന ഒന്നാണ് ഒ.ടി.ടിയെന്നും അത് പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി പുതിയ സാധ്യത തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കമല്‍ പറഞ്ഞു. മരക്കാറിനെതിരായ ഡീഗ്രേഡിംഗിന് കാരണം പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണെന്നും നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ ആയിരുന്നു പരാമര്‍ശം ഒരു […]

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിനൊരുങ്ങുന്നു

  • 20th November 2020
  • 0 Comments

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കുറുപ്പ്’ റെക്കോര്‍ഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തീയറ്ററുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ തീയറ്ററുകള്‍ അടുത്ത വര്‍ഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

  • 11th November 2020
  • 0 Comments

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോണ്‍, നെറ്റ്ഫ്ളിക്സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി ഉത്തരവ് ഇറക്കിയത്.

error: Protected Content !!