ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ തുടങ്ങി
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്എൽടിസികൾ തുറക്കാനും തീരുമാനമായി. തൊഴിലാളികൾക്കായി ആശുപത്രി, ആംബുലൻസ് സംവിധാനങ്ങൾ എന്നിവയും പ്രത്യേകം ഏർപ്പെടുത്തും. സംസ്ഥാനത്ത് വാക്‌സിനേഷൻ ഡ്രൈവുകൾ പുരോഗമിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് ഏർപ്പെടുത്തിയ വാക്‌സിൻ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവർ മാത്രം. ഈ പശ്ചാത്തലത്തിലാണ് വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് […]