ഓസ്‌കര്‍ 2025; അനോറ മികച്ച ചിത്രം, ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകന്‍
ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 97-ാമത് ഓസ്‌കര്‍ പുരസ്‌കാരം അനോറക്ക്. ചിത്രത്തിന്ററ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്‍. കൂടാതെ അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അമേരിക്കന്‍ നടനായ അഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 51 കാരനായ ബ്രോഡിക്ക് 2002ല്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള പുരസ്‌കാരം അമേരിക്കന്‍ നടനായ കീറന്‍ കള്‍ക്കിന്‍ സ്വന്തമാക്കി. ‘എ റിയല്‍ […]









