നഴ്‌സിന് മസ്തിഷ്‌കമരണം; അവയവങ്ങള്‍ ദാനം ചെയ്തു, ഹൃദയം 16 കാരന്; ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്
കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്‍ ഹരി നാരായണന് നല്‍കും. ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നല്‍കുമെന്നാണ് വിവരം. അതേസമയം, സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം […]
