5,000 കുടുംബശ്രീ പ്രവർത്തകർ അവയവദാനത്തിലേക്ക്
കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ. മരണാനന്തര അവയവദാന സമതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിൻ്റ ഭാഗമായി വിപുലമായ ബോധവൽകരണ പരിപാടിയാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ആദ്യ ഘട്ടമായി സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്നേഹസ്പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധ വൽകരണ ക്ലാസെടുത്തു. […]