ചന്ദ്രനോട് കൂടുതലടുത്ത് ചന്ദ്രയാൻ3; അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം
ചന്ദ്രനോട് കൂടുതലടുത്ത് ചന്ദ്രയാൻ3 . അവസാന ഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരമായി നടന്നു. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ് നടക്കുക. ഈ മാസം 23 നാണ് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക . ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തൽ നടന്നതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു.നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ പതിയെ താഴ്‌ന്നു തുടങ്ങും. […]
