വെന്തുരുകി ഉത്തരേന്ത്യ; വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട്
ഉത്തരേന്ത്യയിൽ കനത്ത ചൂട് കൂടുന്നു. ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നതിനാൽ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇവിടെ യെല്ലോ അലർട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്. . ഡൽഹിയിൽ ഈ തവണ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി […]