National News

അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം; ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞു

  • 25th November 2024
  • 0 Comments

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേറ്റുനിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിൽ, അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് മല്ലികാർജുൻ ഖർഗെയുടെ ആവശ്യം ചെയർമാൻ തള്ളി. പിന്നീട് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം ഉയർത്തിയതോടെ സഭ തടസപ്പെട്ടു. അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് […]

Kerala News

കൊച്ചി മേയറുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം; സംഘർഷം

  • 13th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി മേയറുടെ ഓഫീസിന് മുന്നിൽ ബി ജെ പി , കോൺഗ്രസ് പ്രതിഷേധം. കൗൺസിൽ യോഗം ചേരുന്നതിനിടക്കാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ, കനത്ത പോലീസ് കാവലിൽ യോഗത്തിനെത്തിയ മേയറെ പ്രതിഷേധക്കാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിപക്ഷ കൗണ്സിലർമാർ മേയറെ ഉപരോധിച്ചു. അതേസമയം മേയർക്ക് പിന്തുണയുമായി ഗേറ്റിന് പുറത്ത് സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. കോർപ്പറേഷൻ ഓഫീസിൻ്റെ ഷട്ടർ താഴ്ത്താൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു. കൗൺസിലർമാരും പൊലീസുമായി ഉന്തും തള്ളും നടന്നു. കൗൺസിലർമാർ അല്ലാത്ത […]

National News

പ്രധാന മന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്; വർഗീയ സംഘർഷങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന

  • 17th April 2022
  • 0 Comments

രാജ്യത്ത് വർധിച്ചു വരുന്ന വർഗീയ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. വർഗീയ സംഘർഷങ്ങൾക്ക് കാരണക്കാരാകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് 13 പ്രതിപക്ഷ പാർട്ടികൾ ഒപ്പ് വെച്ച സംയുക്ത പ്രസ്താവനയിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.തുടർച്ചയായി നടക്കുന്ന ഇത്തരം സംഘർഷങ്ങളിൽ പ്രധാന മന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നു. അക്രമികൾക്ക് ഔദ്യോ​ഗിക തലത്തിൽ ലഭിക്കുന്ന സംരക്ഷണത്തിന് തുല്യമാണ് ഈ മൗനമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, സിപിഐഎം, എൻസിപി, ഡിഎംകെ, ആർജെഡി എന്നിവയാണ് പ്രസ്താവനയിൽ ഒപ്പും വെച്ച പ്രമുഖ […]

National News

പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത് എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിൽ ; നരേന്ദ്ര മോദി

  • 11th February 2022
  • 0 Comments

പ്രതിപക്ഷ പാർട്ടികൾക്ക് നേരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നതെന്നും എന്നാൽ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘വിജയ് സങ്കൽപ് സഭ’യിൽ മോദി പറഞ്ഞു. വികസനവും ജന ക്ഷേമവും ഉറപ്പ് നൽകുന്ന സദുദ്ദേശ്യമുള്ള പാർട്ടിയെ വോട്ടർമാർ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി […]

National News

പെഗാസസ്; വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി പ്രതിപക്ഷ നേതാക്കൾ

  • 12th August 2021
  • 0 Comments

പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷനേതാക്കൾ മാർച്ച് നടത്തി . ഫോൺ ചോർത്തൽ പാർലമെന്‍റില്‍ ചർച്ച ചെയ്യാതെ സഭാനടപടികൾ വെട്ടിച്ചുരുക്കിയതിലും പ്രതിപക്ഷത്തിന് അമർഷമുണ്ട്. പ്രതിപക്ഷത്തെ പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ , പെഗാസസ് വിഷയങ്ങള്‍ തുടങ്ങിയവ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ശിവസേന എം.പി സഞ്ജയ് റാവത്തും മാര്‍ച്ചില്‍ പങ്കെടുത്തു.

National News

ബിജെപി സര്‍ക്കാറിനെതിരെ പ്രതിപക്ഷ നീക്കം; ഒന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം പാര്‍ലമെന്റിനു പുറത്ത് ‘മാതൃക പാര്‍ലമെന്റ്’

  • 3rd August 2021
  • 0 Comments

ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ കൂടുതല്‍ സൂചനകള്‍ പുറത്ത്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച ശേഷം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് യോഗം ചേരുകയായിരുന്നു. ഇതാണ് പുതിയ പ്രതിപക്ഷ മുന്നണി രൂപീകരിക്കപ്പെടുന്നതിന്റെ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നത്. ഒരു ‘മാതൃക പാര്‍ലമെന്റ്’ പുറത്ത് എങ്ങനെ സംഘടിപ്പിക്കാമെന്ന് നോക്കാമെന്ന് കൂടിയാണ് ഈ അനൗദ്യോഗിക യോഗത്തിന്റെ ലക്ഷ്യമെന്ന് വിവിധ നേതാക്കള്‍ പറഞ്ഞു. പെഗാസസ്, കര്‍ഷക സമരം, കൊവിഡ് […]

Kerala News

സർക്കാരിനെതിരെ പ്രതിപക്ഷം നുണ കഥകൾ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രി

  • 22nd March 2021
  • 0 Comments

സര്‍ക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ വിജയിക്കാന്‍ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവര്‍ഷക്കെടുതിയും അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടില്‍ നടന്നു. ഈ പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി നാടിന്റെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാനായി. വികസന കാര്യങ്ങളില്‍ പുറകോട്ട് പോയില്ല. അതേസമയം ജനക്ഷേമകരമായ […]

error: Protected Content !!