അതിരാണിപ്പാടത്ത് ഒപ്പനയുടെ മൊഞ്ച് വിരിഞ്ഞു; കാണികളാൽ നിറഞ്ഞ് സദസ്സ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയായ അതിരാണിപ്പാടത്ത് ഒപ്പനയുമായി മൊഞ്ചത്തിമാർ എത്തി . മലബാറിന്റെ തനിമയും ഭംഗിയും വേദികളിൽ നിറയ്ക്കുന്ന ഒപ്പനയെ ഏറെ ആവേശത്തോടെയാണ് ഓരോ മലയാളിയും നോക്കിക്കാണുന്നത്. പ്രതേകിച്ചും കോഴിക്കോടിന്റെ മുറ്റത്ത് മൊഞ്ചത്തിമാർ ഒപ്പനയുമായി എത്തുമ്പോൾ സദസ്സ് തീർച്ചയായും ജനപങ്കാളിത്തം കൊണ്ട് നിറയും. അത്തരമൊരു കാഴ്ചയാണ് അതിരാണിപ്പാടം വേദിയുടെ മുന്നിൽ കാണുന്നത്. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ ഒപ്പനയാണ് അരങ്ങിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. പാട്ടിന്റെ താളത്തിനൊത്തു പ്രയാഭേധമന്യേ തലകുലുക്കിയും മൂളിയും കൈകൊട്ടിയും ചിരിച്ചും ആളുകൾ ഒപ്പന […]