സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുമായുള്ള എല്ലാ ഫ്ലൈറ്റുകളും ഡൽഹിയിലെത്തി
സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുമായുള്ള എല്ലാ ഫ്ലൈറ്റുകളും ഡൽഹിയിലെത്തി. കേരളത്തിലെത്തേണ്ടത് ആകെ 252 പേരാണ്. ആദ്യ സംഘവുമായി ഇന്നു രാവിലെ 5.50 ന്എത്തിയ AI 1954 ൽ 85 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ ഡൽഹിയിൽ നിന്ന് ദുബായിലേയ്ക്ക് പോകും. അവശേഷിക്കുന്ന 83 പേരും ഇന്നലെ എത്തിയ എട്ടു പേരുമടക്കം 91 പേർ വൈകുന്നേരം ആറിന് പുറപ്പെടുന്ന എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും. രണ്ടര മാസം പ്രായമുള്ള കുഞ്ഞുമായി ഒരു കുടുംബവും സംഘത്തോടൊപ്പമുണ്ട്. പോളണ്ടിൽ നിന്നുള്ള […]