ബീസ്റ്റും ഒടിയനും ഔട്ട്; ചരിത്രം സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ 2; ഓപ്പണിങ് കളക്ഷനിൽ ഒന്നാമത്
റിലീസ് ചെയ്ത് ഒരു ദിനം പിന്നിടുമ്പോൾ ചരിത്രം സൃഷ്ടിച്ച് യാഷ് ചിത്രം കെ ജി എഫ് ചാപ്റ്റർ 2. കേരളത്തിൽ ഓടിയന്റെയും ബീസ്റ്റിന്റെയും ഒന്നാം ദിന കളക്ഷൻ തകർത്ത് ചിത്രം ഒന്നാം സ്ഥാനത്തായി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷൻ നേടിയെന്നാണ് സൂചന . ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിക്കുന്നത്. അതെ സമയം കെ […]
