Kerala News

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

  • 29th August 2022
  • 0 Comments

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 50 മുതല്‍ 100 സെമി വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമില്‍ നിലവില്‍ 164.05 മീറ്ററാണ് ജലനിരപ്പ്. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. മീന്‍ പിടിക്കുന്നതും, പുഴ മുറിച്ചു കടക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായി അടിയൊഴുക്കിന് […]

Kerala News

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട, ജാഗ്രത മതി; മന്ത്രി കെ രാജന്‍

  • 8th August 2022
  • 0 Comments

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ മാറി മാറി വരുകയാണ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട, ജാഗ്രത മതിയെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വയനാട് ബാണാസുരസാഗര്‍ അണക്കെട്ടും തുറന്നു. സെക്കന്റില്‍ 8.50 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ബാണാസുരയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കബനി നദിയില്‍ വെള്ളം കുറയ്ക്കാന്‍ കര്‍ണാടക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കയം ഡാം ഉച്ചയ്ക്ക് […]

Kerala News

ജലനിരപ്പ് ഉയരുന്നു, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് തുറക്കാന്‍ സാധ്യത

  • 6th August 2022
  • 0 Comments

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഇന്നു തുറന്നേക്കും. നിലവില്‍ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ […]

Kerala News

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 4 ഷട്ടര്‍ കൂടി തുറന്നു; 1870 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക്, ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി

  • 5th August 2022
  • 0 Comments

മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു. 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകള്‍ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴി […]

Kerala News

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  • 5th August 2022
  • 0 Comments

കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. നാലുഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ കനത്ത മഴമൂലം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ ഡാം തുറന്ന് ജലവിതാനം ക്രമീകരിച്ചിരുന്നു. 112.36 മീറ്റര്‍ ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്. റൂള്‍കര്‍വ് പ്രകാരം […]

Kerala News

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

  • 5th August 2022
  • 0 Comments

ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കന്റില്‍ 534 ഘനയടി ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി […]

Kerala News

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് 11.30ന് തുറക്കും, 534 ഘനയടി വെള്ളം ആദ്യം പുറത്തേക്ക് ഒഴുക്കും

  • 5th August 2022
  • 0 Comments

മുല്ലപ്പെരിയാര്‍ഡാം തുറക്കാന്‍ തീരുമാനം. രാവിലെ പതിനൊന്നരയ്ക്ക് മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്ററാണ് ഉയര്‍ത്തുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫി്‌നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. […]

Kerala News

കോഴിക്കോടും മലപ്പുറത്തും കനത്ത മഴ; മലമ്പുഴ, കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

  • 16th July 2022
  • 0 Comments

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് വടക്കന്‍ കേരളത്തില്‍ ഉണ്ടായത്. വൃഷ്ടിപ്രദേശത്തെ മഴ ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ മുപ്പത് സെമീ തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. രണ്ട് ഗെയ്റ്റുകളില്‍ നിന്നായി സെക്കന്‍ഡില്‍ 63 […]

Local News

ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം

ഹെവന്‍സ് പ്രീ സ്‌കൂളിന്റെ പ്രവേശനോത്സവം ഉദ്ഘാടനം കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹീം മാസ്റ്റര്‍, മസ്ജിദുല്‍ ഇഹ്സാന്‍ സെക്രട്ടറി പി.എം. ശരീഫുദ്ധീന്‍, സി. അബ്ദുല്‍ ഹഖ്, ഇ.പി. ലിയഖത്ത് അലി, പി.അലി, ടി.വി. ഫൈജാസ്, എം.എ. സുമയ്യ, എം.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഹെവന്‍സ് പ്രീ സ്‌കൂള്‍ […]

Kerala News

അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് നാല് ലക്ഷം കുരുന്നുകള്‍; എല്ലാ സ്‌കൂളുകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ധ്യയനം സാധാരണ നിലയിലാകുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന […]

error: Protected Content !!