Kerala News

ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

  • 5th April 2021
  • 0 Comments

ബി ജെ പിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽ ഡി എഫ് പിന്തുണ തേടിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ തളളി ഉമ്മൻ ചാണ്ടി. ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആർ എസ് […]

Kerala News

പിണറായിയുടെ ഭരണമാണ് ഞങ്ങള്‍ നിരപരാധികളാണ് എന്നതിന്റെ തെളിവ്;എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വെറുതെ വിടുമായിരുന്നോ: ഉമ്മന്‍ ചാണ്ടി

  • 25th March 2021
  • 0 Comments

സോളാര്‍ പീഡനകേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിച്ചിട്ടും തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നതിന്റെ തെളിവെന്നും എന്തെങ്കിലും ഉണ്ടെങ്കിഉണ്ടെങ്കില്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും ഒന്നുമില്ലാത്ത ഒരു കേസാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനകത്ത് ഒന്നും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കേസാണ്. അഞ്ച് കൊല്ലം പിണറായി വിജയന്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ […]

Kerala News

സംഭവ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ല; സോളാര്‍ പീഡനക്കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്;

  • 25th March 2021
  • 0 Comments

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ ദിവസം പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. […]

Kerala News

ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ല;ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും അവര്‍‌ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

  • 15th March 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിൽ ലതിക സുഭാഷിന് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി അവർക്ക് മത്സരിക്കാൻ അര്‍ഹതയുണ്ടെന്നും ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വൈപ്പിന്‍ സീറ്റ് ചോദിച്ചത് അവസാന നിമിഷത്തിലാണ്. ലതിക സുഭാഷ് സമരം ഒഴിവാക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ”ലതിക സീറ്റ് ആഗ്രഹിച്ചാല്‍ അതിന് അവര്‍ക്ക് അര്‍ഹതയുണ്ട്. കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുന്നതില്‍ യാതൊരു ബുദ്ധമുട്ടും ഇല്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂര്‍ സീറ്റ് ആണ്. അത് ഘടക കക്ഷിയായ […]

Kerala News

‘അയ്യോ അച്ഛാ പോവല്ലേ…’ ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള പുതുപ്പള്ളി പ്രതിഷേധത്തെ ട്രോളി എ. എ റഹിം

  • 13th March 2021
  • 0 Comments

പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി പോവരുതെന്ന ആവശ്യവുമായി പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.അയ്യോ അച്ഛാ പോവല്ലേ…’ എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ വീടിനു മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ. ഒടുവില്‍ […]

Kerala News

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • 18th February 2021
  • 0 Comments

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അടൂരില്‍ വെച്ചായിരുന്നു അപകടം. ഉമ്മന്‍ ചാണ്ടി സുരക്ഷിതനാണ്. അദ്ദേഹം മറ്റൊരു വാഹനത്തില്‍ പുതുപ്പള്ളിയിലേക്ക് തിരിച്ചു. ഏനാത്ത് വടക്കടത്ത് കാവില്‍ ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഒരു സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറിലാണ് ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നത്. […]

Kerala News

‘ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു, ആജീവനാന്തം അതില്‍ മാറ്റമുണ്ടാവില്ല’; വാര്‍ത്തകളില്‍ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

പുതുപ്പള്ളിയില്‍ തുടരും എന്ന നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന തരത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മന്‍ചാണ്ടി തന്നെ വാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ചത്. തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിരുന്നു. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മുന്നോട്ട് വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം […]

Kerala News

ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിപ്പിച്ചു;ഉമ്മൻ ചാണ്ടി

  • 28th January 2021
  • 0 Comments

ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. 2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു.ഡി.എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല. കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ […]

Kerala News

സോളാര്‍ പീഢനക്കേസ് സിബിഐക്ക് വിട്ടു; നടപടി പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്

  • 24th January 2021
  • 0 Comments

സോളാര്‍ പീഡനക്കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗ പരാതികളിലുള്ള അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ഉന്നതരായ നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. […]

Kerala News

ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രിക; ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര ജനുവരി 31 മുതല്‍

  • 23rd January 2021
  • 0 Comments

ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടന പത്രികയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര ജനുവരി 31 മുതല്‍ മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും. അത് വന്‍ വിജയമാക്കാന്‍ ശ്രമിക്കും. സമിതി അംഗങ്ങള്‍ക്കായിരിക്കും ജില്ലകളുടെ ചുമതലയെന്നും സമിതിയുടെ ആദ്യ യോഗത്തിനുശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരസ്യമായ സീറ്റ് വിഭജന ചര്‍ച്ച ഇത്തവണയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. […]

error: Protected Content !!