Kerala News

വിഴിഞ്ഞം പദ്ധതി; യാഥാർഥ്യ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക് ; പ്രതിപക്ഷ നേതാവ്

  • 14th October 2023
  • 0 Comments

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും സതീശൻ […]

Kerala News

തന്നെ ശാരീരികമായി ബുദ്ധിമുട്ടിച്ചു; പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്ന് ദല്ലാൾ നന്ദകുമാർ

  • 13th September 2023
  • 0 Comments

സോളാർ കേസിൽ പരാതിക്കാരി പുറത്ത് വിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നെന്ന് ദല്ലാൾ നന്ദകുമാർ. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കമെന്ന് നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കത്ത് പുറത്ത് വിടാനുള്ള കാരണം ദല്ലാൾ നന്ദകുമാർ പറയാതെ പറയുന്നുണ്ട്.2011-16 വരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദല്ലാൾ നന്ദകുമാറിനെതിരെ ഉമ്മൻ ചാണ്ടി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ തന്നെ തേജോവധം ചെയ്യാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്നാണ് നന്ദകുമാർ പറയുന്നത്. ഈ വിഷയത്തിന്റെ […]

Kerala News

തിരുനക്കരയിൽ ജനസാഗരം; വിലാപ യാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു

  • 20th July 2023
  • 0 Comments

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരംവഹിച്ചു കൊണ്ടുള്ള വിലാപ യാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. തിരുനക്കര മൈതാനിയിൽ പൊതു ദർശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിനു മുന്നില്‍ അന്തിമോപചാരമര്‍പ്പിക്കാൻ ജനസാഗരം തന്നെയായിരുന്നു .അന്തിമോപചാരം അർപ്പിക്കാൻ സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എം.പി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവർ അടക്കമുള്ള പ്രമുഖരും തിരുനക്കരയിലെത്തിയിരുന്നു .തനിച്ചുള്ള ആ യാത്രയില്‍ സ്‌നേഹക്കടലായി ഒഴുകിയ ജനം പ്രിയനേതാവിന് വിടനല്‍കുകയാണ്. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ 11 മണി […]

Kerala News

ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം ; ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം

  • 19th July 2023
  • 0 Comments

ഉമ്മൻ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം.സംസ്കാരം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനം.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം […]

Kerala News

ഞാൻ ഇന്ന് ലജ്ജിക്കുന്നു; സോളർ വിവാദത്തിൽ ദേശാഭിമാനിയുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻമാധവൻകുട്ടി

  • 19th July 2023
  • 0 Comments

സോളാർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെയുയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനാനുവാദം നൽകിയതിൽ താനിന്ന് ലജ്ജിക്കുന്നെന്നുവെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം. മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചോദിച്ചു. ∙ മാധവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പ്രസക്തഭാഗം: “സരിത ” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് […]

Kerala News

പരസ്യ അതൃപ്തിയുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് ഉണ്ടായിട്ടും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

  • 29th November 2021
  • 0 Comments

യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗമാണ് ബഹിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ സൂചന […]

Kerala News

കര്‍ഷകര്‍ക്കു മുന്നില്‍ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കിയെന്ന് കെ സുധാകരന്‍ കര്‍ഷകരോഷത്തെ ഭയന്ന് പിന്‍മാറ്റമെന്ന് ഉമ്മന്‍ ചാണ്ടി

  • 19th November 2021
  • 0 Comments

കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനരോഷത്തിനു മുന്നില്‍ ഇന്ധനവില വിലയും കുറയ്‌ക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.അതേസമയം ഇന്ത്യയിലെ കര്‍ഷകകോടികളുടെ മുന്നില്‍ നരേന്ദ്രമോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് […]

Kerala News

പുനഃസംഘടന അനിവാര്യം, അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും; വിഡി സതീശന്‍

  • 17th November 2021
  • 0 Comments

സംസ്ഥാനത്തെ പുനഃസംഘടനാ നടപടി അനിവാര്യമാണെന്നും അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്നും അതിന് താല്‍പര്യപ്പെടുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ‘കേരളത്തില്‍ പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മുഴുവന്‍ മന്ദീഭവിക്കും. അത് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. മാറ്റമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതൊന്നും വിവാദമാക്കേണ്ട വിഷയമല്ല.’ വിഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് ഇതുവരെ പരാതികളൊന്നും […]

Kerala News

‘കെ.പി.സി.സി. പുനഃസംഘടന നിര്‍ത്തിവെക്കണം’ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ കാണും

  • 16th November 2021
  • 0 Comments

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി ദില്ലിയിൽ. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. നാളെ സോണിയ ഗാന്ധിയെ കാണും സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാ​ഗവും ഈ ആവശ്യം […]

Kerala News

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വ്യാജതെളിവുകള്‍ ഹാജരാക്കി; ഗണേഷ് കുമാറിനും സരിതയ്ക്കുമെതിരെ കേസ്

  • 29th June 2021
  • 0 Comments

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വ്യാജതെളിവുകള്‍ ഹാജരാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കെ.ബി.ഗണേഷ്‌കുമാറിനും സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ക്കുമെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവര്‍ക്കും സമന്‍സ് അയയ്ക്കാനും ഉത്തരവിട്ടു. കൃത്രിമ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അടുത്ത മാസം 30നു കേസ് വീണ്ടും പരിഗണിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റു ചില പ്രമുഖര്‍ക്കും എതിരെ 25 പേജുള്ള കത്ത് സരിത എസ്.നായര്‍ ജുഡീഷ്യല്‍ […]

error: Protected Content !!