പുതുപ്പള്ളിയിൽ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും; ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണിക്കൂറുകൾക്കുള്ളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് എത്ര മണിക്കൂറാണ് എന്ന പ്രശ്നം മാത്രമെയുള്ളൂ. ഇന്നു തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉജ്ജ്വല വിജയം നേടും. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്. ഈ സർക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങൾ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. സർക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ […]





