മുഖ്യമന്ത്രിയുടെ വികസന ചർച്ച; വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി
എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി. കോവിഡ് കാലത്തു മാത്രമാണ് എൽ.ഡി.എഫ് ക്ഷേമപെൻഷൻ എല്ലാ മാസവും നൽകിയത്. യു.ഡി.എഫിന്റെ അവസാന വർഷം ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം സി.പി.എം മുടക്കി. യു.ഡി.എഫ് എ.പി.എൽ ഒഴികെ എല്ലാവർക്കും അരി സൗജന്യമാക്കിയപ്പോൾ എൽ.ഡി.എഫ് സൗജന്യ അരി നിർത്തലാക്കിയെന്നും, ഇടതുസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.