സംസ്ഥാന സർക്കാറിന്റെ കേരള സവാരി മെയ് 19ന്
സംസ്ഥാന സർക്കാറിന്റെ ഓൺലൈൻ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നിലവിൽ വരും. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ സര്‍ക്കാരിനെ സമീപിച്ചത്.ജിപിഎസ് ഏകോപനം, സോഫ്റ്റ്‌വെയര്‍ കോള്‍ സെന്റര്‍ എന്നിവയടക്കമുള്ള പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഐടിഎയാകും […]
