ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റ് വഴി തട്ടിപ്പ്;വിവാഹവസ്ത്രം വാങ്ങി നൽകൽ,കല്യാണക്കത്ത് തയ്യാറാക്കൽ,പ്രതി അറസ്റ്റിൽ
ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റ് വഴി സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും വാങ്ങിയ പരാതിയില്‍ യുവാവ് അറസ്റ്റിൽ.താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40) വിനെയാണ് മലപ്പുറം വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. ണ്ടു സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നൽകിയത്.വിവാഹ സൈറ്റുകളില്‍ ‘ആദി’ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.ഇവരെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.വെബ്സൈറ്റ് വഴി സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടില്‍ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും ബന്ധം സ്ഥാപിച്ച ശേഷം ഇവരുമായി പ്രണയത്തിൽ ആവുകയാണ് ഇയാളുടെ രീതി.. […]
