ഡിജിപിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്; ഓൺ ലൈൻ തട്ടിപ്പിൽ അധ്യാപികക് നഷ്ടമായത് 14 ലക്ഷം രൂപ
കേരളത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി വിശ്വാസം നേടി നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പിൽ കൊല്ലത്തെ അധ്യാപികക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ഓണ്‍ ലൈന്‍ ലോട്ടറിയടിച്ചെന്ന് പറഞ്ഞാണ് അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് പണം തട്ടിയത്. ഘട്ടംഘട്ടമായിട്ടായിരുന്നു അധ്യാപികയെ വിശ്വസിപ്പിച്ചതും പണം തട്ടിയതും. തട്ടിപ്പിന്റെ തുടക്കം പതിവ് രീതിയിലൂടെ തന്നെയായിരുന്നു. കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത് വന്‍ […]