ഉള്ളി വില കുത്തനെ ഇടിഞ്ഞു; 20 ടൺ കൃഷി നശിപ്പിച്ച് കർഷകൻ
വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് 20 ടൺ ഉള്ളി കൃഷി നശിപ്പിച്ച് മഹാരാഷ്ട്രയിലെ കർഷകൻ. നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകൻ സുനിൽ ബൊർഗുഡെയാണ് വിളിവെടുക്കാൻ പാകമായ 20 ടൺ കൃഷി യന്ത്രമുപയോഗിച്ച് നശിപ്പിച്ചത്. ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും കൃഷി ചിലവും കുടുംബത്തിന്റെ മൂന്ന് മാസത്തെ അധ്വാനവും പാഴായെന്നും കർഷകൻ പറഞ്ഞു. 2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ […]