കേരളത്തിന് ഇനി സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സംവിധാനം; കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു
കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സംവിധാനമായ കേരള സവാരി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സവാരി, മോട്ടോര്‍ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം. ഇവ രണ്ടും സംയോജിപ്പിക്കുകയാണ് ‘കേരള സവാരി’യിലൂടെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് ഇതര ഓണ്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. […]
