മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ
മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഊര് നിവാസിയായ ശിവൻ അയ്യാവ് എന്നയാൾക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിന്റെ സമീപത്ത് വെച്ചാണ് ശിവനെ കാട്ടാന ആക്രമിച്ചത്. ശിവൻറെ കരച്ചിൽ കേട്ട് വീട്ടുകാരും സമീപത്തുള്ളവും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയിൽൽ കിടക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ പോലീസിനെ വിവരം അറിയിക്കുകയും പോലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.പരുക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് […]
