പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു
നാദാപുരത്ത് വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. ചെക്യാട് കായലോക്ക് കീറിയ പറമ്പത്ത് രാജുവാണ് മരിച്ചത്. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് രാജുവിനെയും കുടുംബത്തെ വീട്ടിനുള്ളിൽ പൊള്ളേലറ്റ നിലയിൽ കണ്ടെത്തിയത്. ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പുലർച്ചെ രണ്ടരയോടെ വീട്ടിൽനിന്ന് തീ ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നാലു േപരെയും പുറത്തെത്തിക്കുകയായിരുന്നു. വീടിന്‍റെ ഒരു […]
