കാട്ടുപന്നിയെ കൊല്ലാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
തിരുവനന്തപുരത്ത് കാട്ടുപന്നിയെ കൊല്ലാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം 65 വയസ്സ് പ്രായം തോന്നിക്കുന്നയളെയാണ് തെങ്ങിന്‍ചുവട്ടില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി നസീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരക്കുറ്റിയില്‍ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇടതു കാല്‍മുട്ടിന് താഴെ കണങ്കാലില്‍ പൊള്ളലേറ്റ പാടുകള്‍ ദൃശ്യമാണ്. മൃതദേഹം മെഡിക്കല്‍ […]