മുതാലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു; നാല് പേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി
മുതലപൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മറിഞ്ഞത്. ചെറിയ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയപ്പോഴായിരുന്നു അപകടം. ഉടന്‍തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് കുഞ്ഞുമോനെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാണാതായ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. പുലിമുട്ട് […]

