തോട്ടട ബോംബേറ് കൊലപാതകം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിലെ പടക്ക കച്ചവടക്കാരനിൽ നിന്ന്; ഒരാൾ കൂടി കസ്റ്റഡിയിൽ
തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ . കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ബോംബെറിഞ്ഞ സംഘത്തിന്റെ പക്കൽ വാളുമുണ്ടായിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു . വാൾ നൽകിയത് അരുണാണെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിൽ തന്നെയുള്ള ഒരു പടകക്കടയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. കടയുടമസ്ഥനായി തിരച്ചിൽ തുടരുകയാണ്. ഫെബ്രുവരി 13നാണ് തോട്ടടയിലെ വിവാഹ ആഘോഷത്തില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ […]