Kerala kerala politics

അരിവിതരണം തുടങ്ങി ; സപ്ലൈകോ ഓണം ഫെയർ ഉദ്‌ഘാടനം 18ന്‌

  • 15th August 2023
  • 0 Comments

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ റേഷൻ കടകൾവഴി വെള്ള കാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും അഞ്ചു കിലോ അരിവീതം വിതരണം ചെയ്‌തുതുടങ്ങി. നിലവിലുള്ളതിനു പുറമെയാണ് ഇത്‌. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന്‌ കിഴക്കേകോട്ട നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 19ന്‌ ജില്ലാതല ഉദ്ഘാടനവും 23ന്‌ മണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങളും നടക്കും. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ […]

Culture Entertainment Kerala Local

ഓണം വരുന്നു;വള്ളിക്കുന്ന് പൂക്കളാൽ സമൃദ്ധം

  • 14th August 2023
  • 0 Comments

വള്ളിക്കുന്ന് : ഓണത്തെ വരവേൽക്കാൻ മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്ത് ഒരു പൂക്കാലം തന്നെ തീർത്തിരിക്കുകയാണ്.വള്ളിക്കുന്നിന്റെ മണ്ണിൽ കണ്ണിന് കുളിർമയായി നിരവധി ചെണ്ടുമല്ലി പൂക്കളാണ് വിരിഞ്ഞ് നിൽക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കർഷകർക്ക് 50000 തോളം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തിരുന്നു. കുടുബശ്രീ ഗ്രൂപ്പുകൾ എല്ലാ വാർഡുകളിലും തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി പരീക്ഷണാർത്ഥത്തിൽ കൃഷി ഇറക്കിയിരുന്നു ഇതിന്റെ വിളവെടുപ്പാണ് എന്ന് എട്ടാം വാർഡിൽ സംഘടിപ്പിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് […]

Kerala kerala politics

ഓണമാഘോഷിക്കാം;ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്‌ച മുതൽ

  • 12th August 2023
  • 0 Comments

തിരുവനന്തപുരം : ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ […]

Local

ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ നിരീക്ഷണം ; നിര്‍ദേശം നല്‍കി

  • 12th August 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കര്‍ശന പരിശോധനകള്‍ നടക്കും. പരിശോധന നടത്താന്‍ ജിഎസ്ടി വകുപ്പിലെ എല്ലാ ജോയന്റ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്സവകാലത്ത് ലഭിക്കേണ്ട നികുതി വരുമാനം ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കുകളെ കുറിച്ച് കൃത്യമായ വിവരശേഖരണം നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജിഎസ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ അയക്കുന്ന വ്യാപാരികളുടെ വിവരം ശേഖരിക്കും. അതിര്‍ത്തികളില്‍ വാഹനപരിശോധന കര്‍ശനമാക്കും. […]

Kerala

ഓണമുണ്ണാം ; സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

  • 4th August 2023
  • 0 Comments

തിരുവനന്തപുരം: സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന്‌ ഭക്ഷ്യവകുപ്പ്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ്‌ കുറവുള്ളത്‌. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ ദൗർലഭ്യത്തിനുകാരണംഓണത്തിനോടനുബന്ധിച്ച്‌ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യവകുപ്പ്‌ നടപടിയെടുത്തിട്ടുണ്ട്‌. മൊത്തവിതരണക്കാർ ഇവ എത്തിക്കാമെന്ന്‌ ഉറപ്പും നൽകിയിട്ടുണ്ട്‌. പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ മൂന്ന്‌ സാധനങ്ങളും സപ്ലൈകോ ഷോപ്പുകളിൽ ലഭ്യമാണ്‌. ഓണത്തോടനുബന്ധിച്ച്‌ ഓണം ഫെയറുകളിലൂടെ വിവിധ ഉൽപ്പന്നങ്ങൾ എത്തിക്കും. ഓണക്കിറ്റുകൾ ഒരുക്കാനും ആരംഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ വിഭവങ്ങൾ കിറ്റിലുണ്ടാകും. […]

Local

കോഴിക്കോട് ഓണം ഖാദി മേളയ്ക്ക് തുടക്കമായി

  • 3rd August 2023
  • 0 Comments

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഖാദി തൊഴിലാളികളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കല്‍ ചടങ്ങും നടന്നു. ഖാദി ഓണം മേളയിലെ ആദ്യ […]

Kerala News

മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയെന്ന് മുരളീധരൻ,അടുത്തഘട്ടം മലയാളിയും കേരളവും തമ്മിൽ ബന്ധമില്ലെന്ന് ട്രോളി ശിവകുട്ടി

  • 17th September 2022
  • 0 Comments

മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്നും ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മുരളീധരന്റെ പരാമർശം.’മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മിൽ ബന്ധമില്ല’ എന്നാണ് ഈ വിഷയത്തിൽ ശിവൻ കുട്ടിയുടെ പ്രതികരണം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് […]

Kerala News

ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ?ദേ എത്തി മീനാക്ഷിക്കൊപ്പം ഓണമുണ്ട് മന്ത്രി

  • 2nd September 2022
  • 0 Comments

കഴിഞ്ഞ ദിവസമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ തേടി തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി സ്കൂളിലെ കത്ത് എത്തിയത്. “പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?” എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് മുള്ളറംകോട് ഗവൺമെന്റ് എൽ പി എസിലെ 85 രണ്ടാം ക്ലാസ്സുകാർ ചേർന്നാണ്. എല്ലാവർക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാർത്ഥിയാണ് കത്തെഴുതിയത്.“അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ […]

Entertainment News

ഗോൾഡ് ഇല്ല;ചാക്കോച്ചൻ- അരവിന്ദ് സ്വാമി ടീമിന്റെ ‘ഒറ്റ്’ തിരുവോണത്തിന്

  • 2nd September 2022
  • 0 Comments

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റി’ന്റെ റിലീസ് തിരുവോണ ദിനത്തിൽ.സെപ്‍തംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രായിരുന്ന ഒറ്റ്. എന്നാല്‍, ദ്വിഭാഷ ചിത്രമായ ‘ഒറ്റി’ന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലം തീയ്യതി മാറ്റുകയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്. തെലുങ്ക് താരം […]

Kerala News

ഇന്ന് അത്തം, പൂവിളികളും പൂക്കളവുമായി ഓണത്തെ വരവേല്‍ക്കാന്‍ മലയാള നാട് ഒരുങ്ങി

  • 30th August 2022
  • 0 Comments

ഇന്ന് അത്തം… ഇന്നേക്ക് പത്താം നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കാനായി ഒരുങ്ങി കഴിഞ്ഞു. ഇന്നുമുതല്‍ വീടുകളില്‍ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക. ഒരിടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ മലയാളി ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ […]

error: Protected Content !!