ഓട്ടോതൊഴിലാളികൾക്ക് ജി.ജി കെ ഗ്രൂപ്പ് കേരള ഓണക്കിറ്റും, ആദരവും നൽകി
കേരളത്തിലുടനീളം കാരുണ്യ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ജി.ജി കെ ഗ്രൂപ്പ് ഓട്ടോതൊഴിലാളി സഹോദരങ്ങൾക്ക് ഓണ കിറ്റ് നൽകി ,കൂടാതെ, 60 വയസ്സിനു മുകളിലുള്ള ഓട്ടോ തൊഴിലാളി സഹോദരങ്ങളായ അശോകേട്ടൻ, കൃഷ്ണൻ കുട്ടി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കെപി കെ വസന്തരാജ് ഉദ്ഘാടനം ചെയ്തു. ജി.ജി കെ ചെയർമാൻ അഡ്വക്കേറ്റ് ഷമീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി മുസ്തഫ മുഖ്യാതിഥിയായി. നിമ്മി സജി, സിയാദ് നരിക്കോടൻ, പ്രജീഷ് സക്കീർ ഹുസൈൻ, […]


