Kerala News

സൗജന്യ ഓണക്കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല;സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട

  • 28th August 2023
  • 0 Comments

ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ലെന്നും ഇക്കാര്യം സപ്ലൈകോയെ അറിച്ചെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി.ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Kerala News

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ

  • 28th August 2023
  • 0 Comments

സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും.സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എഎവൈ […]

Kerala News

റേഷൻ കടകളിൽ ഓണക്കിറ്റ് ഇന്നെത്തും; നാളെയും മറ്റന്നാളുമായി വിതരണം പൂർത്തിയാക്കും

  • 26th August 2023
  • 0 Comments

ഓണക്കിറ്റ് വിതരണം ചെയുന്നതിലേക്കായുള്ള മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിച്ച് വിതരണം നടത്തുമെന്നും നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. കൂടാതെ, നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ […]

Local News

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 2,88,561 ഓണകിറ്റുകള്‍ വിതരണം ചെയ്തു

  • 28th August 2022
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 2,88,561 ഓണകിറ്റുകള്‍. എല്ലാ റേഷന്‍ കടകളിലും കിറ്റുവിതരണം തടസ്സമില്ലാതെ തുടരുകയാണ്. കോഴിക്കോട് നോര്‍ത്ത് സിറ്റി റേഷനിങ് പരിധിയില്‍ 19,482 കിറ്റുകളാണ് വിതരണം ചെയ്തത്. കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് പരിധിയില്‍ 25320, കൊയിലാണ്ടി താലൂക്ക് 70480, താമരശ്ശേരി താലൂക്ക് 36844, വടകര താലൂക്ക് 71479, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 64956 കിറ്റുകള്‍ എന്നിങ്ങനെയാണ് ഇതുവരെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം. ജില്ലയില്‍ ആകെ 8,07,263 റേഷന്‍ […]

Kerala News

ഇതുവരെ ഓണകിറ്റ് വിതരണം ചെയ്തത് ഏഴ് ലക്ഷം കാർഡ് ഉടമകൾക്ക്;തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം നടപ്പാക്കുമെന്ന് മന്ത്രി

  • 25th August 2022
  • 0 Comments

സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തുവെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ആഗസ്റ്റ് 25 രാവിലെ 10 മണി വരെയുള്ള കണക്കാണിത്. മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൻറെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വിവിധ വിഭാഗങ്ങളിലുള്ള കാർഡ് […]

Kerala News

ഇ – പോസ് സെർവർ തകരാറിൽ;ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു

  • 25th August 2022
  • 0 Comments

ഇ – പോസ് സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.ഓഗസ്റ്റ് 23 മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ് കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്തത്. ആദ്യ ദിനം തന്നെ ഇ-പോസ് മെഷീൻ തകരാർ കിറ്റ് വിതരണത്തെ ബാധിച്ചിരുന്നു. . ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സർവർ തകരാർ […]

Kerala News

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • 21st August 2022
  • 0 Comments

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി. ജി.ആര്‍. അനില്‍ അധ്യക്ഷനാവും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും തിങ്കളാഴ്ച വൈകിട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും […]

Local News

ഓണക്കിറ്റ് വിതരണം- ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്;തുണി സഞ്ചി ഉൾപ്പടെ 14 ഇനം സാധനങ്ങൾ

  • 20th August 2022
  • 0 Comments

സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഇക്കുറി ഓണക്കിറ്റ് ലഭിക്കും. കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. ഓഗസ്റ്റ് 22 ന് വൈകുന്നേരം നാല് മണിക്ക് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എം. എൻ പ്രവീൺ അധ്യക്ഷത വഹിക്കും. തുണി സഞ്ചി ഉൾപ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി […]

Kerala News

ഓണക്കിറ്റ് വിതരണം ഈ മാസം ആരംഭിക്കും; തീയതികള്‍ പ്രഖ്യാപിച്ചു,ഓണശേഷം കിറ്റ് വിതരണമില്ല

  • 19th August 2022
  • 0 Comments

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും. ഈ തിയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക്4,5 ,6 ,7 തീയതികളിൽ അവസരം നൽകും. ഏഴാം തീയതിയോടെ […]

Kerala News

വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം ഓണകിറ്റിൽ ഇത്തവണ 14 ഇനങ്ങൾ

  • 27th July 2022
  • 0 Comments

സംസ്ഥാനത്ത് സർക്കാർ ഇക്കുറി വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു.കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ […]

error: Protected Content !!