Local News

കുന്ദമംഗലം ഹൈസ്ക്കൂൾ ‘ഒപ്പം’ ഓണാഘോഷം

  • 29th August 2025
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം ഹൈസ്ക്കൂൾ ‘ഒപ്പം’ എസ്.എസ്.എൽ.സി ബാച്ച് ഓണാഘോഷവും വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. കുന്ദമംഗലം കെ.സി.നായർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി സി. ഡബ്ല്യു.ആർ.ഡി.എം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ.ദൃശ്യ ഉദ്ഘാടനം ചെയ്തു. ലഭ്യമാകുന്ന ഏത് ചെറിയ സാധ്യതകളും കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഡോ.ടി.കെ ദൃശ്യ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. പ്രസിഡണ്ട് എൻ. സതീശൻ അധ്യക്ഷത വഹിച്ചു.വി.സജിത,നാസർ കാരന്തൂർ, പി.പവിത്രൻ, ടി.വി.അംബുജാക്ഷി, എം. കെ.മോഹൻദാസ് എന്നിവർ […]

Local News

‘ഒപ്പം 81’ ഓണാഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

  • 26th August 2023
  • 0 Comments

കുന്ദമംഗലം ഹൈസ്കൂൾ ‘ഒപ്പം 81’ ഓണാഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കുന്ദമംഗലം രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡ്വ.പിടിഎ റഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ ടീമുകൾ ഒരുക്കിയ പൂക്കള മത്സരവും വിവിധ കലാപരിപകളും നടന്നു. അക്കാദമിക് മികവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.‘ഒപ്പം 81’ ചെയർമാൻ എൻ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, പി.പവിത്രൻ, എം.കെ.മോഹൻദാസ്, ടി.എം.ശൈലജ ദേവി, വേണു കാരന്തൂർ, കെ.എം.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി കെ.വി.സുനിൽ കുമാർ […]

Local News

കുന്ദമംഗലം പ്രസ് ക്ലബ്ബിൻ്റെ ഓണാഘോഷവും സപ്ലിമെൻ്റ് പ്രകാശനവും

  • 24th August 2023
  • 0 Comments

കുന്ദമംഗലം പ്രസ് ക്ലബ്ബ് ഓണാഘോഷവും അക്ഷര പുലരി സപ്ലിമെൻറ് പ്രകാശനവും നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജിക്കുന്നുമ്മൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ സപ്ലിമെൻറ് പ്രകാശനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് രവീന്ദ്രൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.സെക്രട്ടറി അബൂബക്കർ കുന്ദമംഗലം സ്വാഗതം പറഞ്ഞു. സപ്ലിമെൻറ് എഡിറ്റർ പി.കോയ മാസ്റ്റർ ‘, എം.സിബ് ഗത്തുള്ള , ഷാജി, മുഹമ്മദ് മാസ്റ്റർ, ഹബീബ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ നാസർ കാരന്തൂർ നന്ദി പറഞ്ഞു. തുടർന്ന് വിവിധ […]

Kerala Trending

സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധം

  • 10th September 2019
  • 0 Comments

തിരുവനന്തപുരം: ഇക്കുറി സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധമുയരുന്നു. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധികചിലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഇക്കുറി ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളരെ […]

Kerala Local

ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരിവിതരണം നടത്തി

  • 9th September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം പാലക്കൽ പെട്രോളിയത്തിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരിവിതരണം പാലക്കൽ പെട്രോൾ പമ്പിൽവെച്ചു നടത്തി. നിരവധി വർഷങ്ങളായി നടത്തിവരുന്ന ഈ ജനസേവനം ഐഒസിൽ ജനറൽ മേനേജർ വി പി അശോകൻ ഉദ്ഘാടനം ചെയ്തു. യുസി രാമൻ എംൽഎ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, ഒ ഉസൈൻ,വിനോദ് പടനിലം,ആർ കെ നമ്പിയാർ,ഐഒസിൽ അസി: മാനേജർ അരുൺ കുമാർ ബി, ഖാലിദ് കിളിമുണ്ട, അരിയിൽ അലവി,എം ബാബുമോൻ,ബാബു നെല്ലോളി, കായക്കൽ അശ്‌റഫ്,ബഷീർ പടാ ളിയിൽ, ഗ്രാമ […]

Kerala Local

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന്: കെ ടി ജലീല്‍

  • 5th September 2019
  • 0 Comments

തിരുവനന്തപുരം: കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ആഘോഷങ്ങള്‍ സംഘിടിപ്പിക്കുന്നത് സംബന്ധിച്ച്‌ ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം കോളജിന് പുറത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ പൊലീസ് വിലക്കിയിരുന്നു. ഇതെല്ലാം […]

Local

ഓണാഘോഷത്തിനൊരുങ്ങി കോഴിക്കോട്

  • 5th September 2019
  • 0 Comments

കോഴിക്കോട്; ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9ന് ടാഗോര്‍ ഹാളില്‍ നടക്കും. ടാഗോര്‍ഹാള്‍, ടൗണ്‍ഹാള്‍, മാനാഞ്ചിറ എന്നീ മൂന്നു പ്രധാന വേദികളിലായാണ് 9, 10, 11, 12 തീയതികളില്‍ ജില്ലയിലെ ഓണാഘോഷം നടക്കുക. മാനാഞ്ചിറ ബിഇഎം സ്‌കൂളില്‍ പൂക്കളവും ഒരുക്കും. ഓണാഘോഷ കമ്മിറ്റിയുടെ യുടെ ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 5 വൈകിട്ട് നാലിന് മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ നടക്കും. എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവര്‍ പങ്കെടുക്കും. ഒമ്പതിന് ടാഗോര്‍ ഹാളില്‍ നടക്കുന്ന […]

News

ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

  • 2nd September 2019
  • 0 Comments

ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികള്‍ മാറ്റാന്‍ എല്ലാവരും തയ്യാറാകണം. മനസ്സുവെച്ചാല്‍ മലയാളികള്‍ക്ക് അതിന് കഴിയും. വിവാഹങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വിജയിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ അതു വലിയ വിജയമായി. […]

error: Protected Content !!