തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി രൂപ,സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക ടിക്കറ്റ് വില 500 രൂപ
സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക ബമ്പര്‍ സമ്മാനമായി നല്കാൻ കേരള ലോട്ടറി വകുപ്പ്. തിരുവോണം ബമ്പറിന്റെ തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.25 കോടി രൂപയാണ് ഒന്നാം സമ്മാനം.500 രൂപയാണ് ടിക്കറ്റിന് വില.നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത്.300 രൂപ ആയിരുന്നു ടിക്കറ്റ് വില.കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില മൂന്നൂറ് രൂപയായിരുന്നു. സമ്മാനത്തുകയും […]