സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം; മമ്മൂട്ടി അത്തച്ചമയഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു
സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. അത്തച്ചമയ ഘോഷയാത്ര മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിന് മുൻപ് അത്തച്ചമയ ഘോഷയാത്ര കാണാൻ വരാറുണ്ടായിരുന്നു. അന്നും ഇന്നും അത്തത്തിന്റെ പുതുമയും അത്ഭുതവും എന്നെ വിട്ടുമാറിയിട്ടില്ല. ഏത് സങ്കൽപ്പത്തിന്റേയും വിശ്വാസത്തിന്റേയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ആഘോഷമാണ് ‘ – മമ്മൂട്ടി പറഞ്ഞു. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങിയ ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും. ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ച് ‘അത്തച്ചമയം ഹരിതച്ചമയം’ […]
