സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധം
തിരുവനന്തപുരം: ഇക്കുറി സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധമുയരുന്നു. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധികചിലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഇക്കുറി ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളരെ […]
