കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക; തലപ്പാടി അതിർത്തിയിൽ വാഹന പരിശോധനക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു
കോവിഡ് നിയന്ത്രണം കർശനമാക്കി കർണാടക. നിയന്ത്രണം കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും വാഹനപരിശോധനയ്ക്കായി നിയോഗിച്ചു. നിലവില്‍ തലപ്പാടിയില്‍ നിന്ന് കർണാടകയിലേക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ആളുകളെ കടത്തിവിടുന്നുണ്ട്. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ […]
