Kerala

ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ ഭേദമായെന്ന് ഡോക്ടർമാർ, തുടർ ചികിത്സക്കായി ഉടൻ കൊണ്ടുപോയേക്കും

  • 10th February 2023
  • 0 Comments

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ. പനി ഇല്ല, ശ്വാസ തടസം ഇല്ല . കഴിഞ്ഞ 48 മണിക്കൂറിൽ ഓക്സിജൻ സപ്പോർട്ടും ആവശ്യമായി വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ന്യുമോണിയ ബാധ പൂർണമായും മാറിയ സാഹചര്യത്തിൽ തുടർ ചികിൽസക്കായി അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്നും നിംസ് ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും അദ്ദേഹത്തിൻറെ ആരോഗ്യ നില വിലയിരുത്തി. തുടർ […]

Kerala News

പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്,കുഞ്ഞൂഞ്ഞിന് ആശംസകൾ

  • 3rd August 2022
  • 0 Comments

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം കൈവരിച്ചതിൽ ആശംസകളർപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം ഇനി പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് സ്വന്തം. സഭയിൽ 18,728 ദിവസങ്ങൾ പിന്നിട്ട് യാത്ര തുടരുന്ന അദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങൾ. […]

Kerala News

ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി;പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ് ഹൗസില്‍

സോളാര്‍ പീഡനക്കേസിൽ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം പരാതിക്കാരിയുമായി നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പിനെത്തിയത് ആറ് എഫ്‌ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്.ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് […]

Kerala News

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം; വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി

  • 9th February 2022
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തി പരാമർശ കേസിലെ 10.ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തെന്ന് വിഎസിന്റെ ഓഫിസ്‌ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.2013 ജൂലൈ ആറിന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിഎസ്, ഉമ്മൻചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം.

Kerala News

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണംഃ ഉമ്മന്‍ ചാണ്ടി

  • 14th December 2021
  • 0 Comments

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍ വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ […]

error: Protected Content !!