Kerala News

ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം;സിഐടിയു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

  • 17th August 2023
  • 0 Comments

പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റികര പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.സംഭവത്തില്‍ പാറശാല പൊലീസ് ആണ് കേസെടുത്തത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തെ സി.പി.എമ്മിന്റെ സ്മാരകവും അടിച്ചുതകര്‍ത്തിരുന്നു.

Kerala News

വിദഗ്ധ ചികിത്സയ്ക്ക് ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി;കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ

  • 12th February 2023
  • 0 Comments

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്.തിങ്കളാഴ്ച്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യൂമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകള്‍ തുടരുകയാണ്. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലേക്ക് പോകുന്നുണ്ട്. ഡോക്ടര്‍മാരും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ എംപിയും […]

Kerala News

ഉമ്മൻചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും;ചാര്‍ട്ടേഡ് വിമാനം ഏർപ്പാടാക്കി എഐസിസി,

  • 11th February 2023
  • 0 Comments

ചികിത്സയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും മാറ്റുക. ന്യൂമോണിയ മാറിയെന്നും ക്ഷീണിതനാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നാണ് എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാവിലെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സയുടെ […]

Kerala News

ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി;ആശുപത്രി മാറ്റം ഉടനുണ്ടാകില്ല,ന്യൂമോണിയ കുറഞ്ഞു

  • 8th February 2023
  • 0 Comments

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആശുപത്രി മാറ്റം ഉടനുണ്ടാകില്ല.ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്.സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംസാരിച്ചിരുന്നു. ന്യൂമോണിയയും കുറഞ്ഞു. പനി […]

Kerala News

ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

  • 7th February 2023
  • 0 Comments

ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. ഉമ്മൻ ചാണ്ടിയെ ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്റിബയോട്ടിക് ചികിൽസയാണ് നൽകുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടർചികിത്സ. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നു രാവിലെ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്.

Kerala News

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് വീണാ ജോര്‍ജ്;മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ

  • 7th February 2023
  • 0 Comments

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. മന്ത്രി ഡോക്ടർമാരുമായി സംസാരിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും […]

Kerala News

യാതൊരു വീഴ്ചയുമില്ല;ലഭിക്കുന്നത് മികച്ച ചികിത്സയെന്ന് ഉമ്മന്‍ ചാണ്ടി

  • 6th February 2023
  • 0 Comments

മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് തനിക്ക് കുടുംബവും പാർട്ടിയും നൽകുന്നതെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക് പേജിലാണ് ഇന്നലെ രാത്രി ഏഴരയോടെ ലൈവ് വിഡിയോ വന്നത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. ചികിത്സയില്‍ യാതൊരു വീഴ്ചയുമില്ല. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.വിദേശത്തെയും ബെംഗളൂരുവിലെയും […]

Trending

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലിൻ ചിറ്റ് നൽകിയതിൽ ഹർജി നൽകുമെന്ന് പരാതിക്കാരി

  • 28th December 2022
  • 0 Comments

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി .ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ മൊഴികളില്‍ […]

Kerala News

തെളിവില്ലെന്ന് സിബിഐ;സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്,

  • 28th December 2022
  • 0 Comments

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്.തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.വൻവിവാദമായ സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്.സോളാര്‍ കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. സോളാര്‍ പീഡനക്കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് അബ്ദുള്ളക്കുട്ടിക്ക് എതിരെയായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് നേതാവും […]

Kerala News

കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം;ബഫര്‍സോണ്‍ വിരുദ്ധ സമര പോസ്റ്ററിൽ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമില്ല

  • 26th December 2022
  • 0 Comments

കോട്ടയത്തെ കോൺഗ്രസിൽ പോസ്റ്റർ വിവാദം.ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രമില്ലാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഡി സി സി നേതൃത്വത്തെ പരാതി അറിയിച്ചു. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. ചൊവ്വാഴ്ച രാവിലെ പത്തിന് കോരുത്തോട് ടൗണില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് […]

error: Protected Content !!