Health & Fitness News

നിലവില്‍ ഒമിക്രോണ്‍ വാക്‌സിനുകളെ മറികടക്കില്ല; കൂടുതല്‍ ഗവേഷണം അനിവാര്യം

  • 8th December 2021
  • 0 Comments

കോവിഡിന്റെ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ വകഭേദമെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ റയാന്‍. ‘ഇപ്പോഴത്തെ വാക്‌സിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലവിലെ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ പറ്റാതെ വന്നേക്കാം. ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ നാളുകളാണ് എന്നതുകൊണ്ട് അവ പുറത്തുവിടുന്ന സൂചനകള്‍ നമ്മള്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം’- റയാന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്ടറായ റയാന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. […]

National News

ഒരു തവണ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോണ്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി;പഠനം

  • 3rd December 2021
  • 0 Comments

ഒരുതവണ കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. കോവിഡ് വകഭേദങ്ങളായ ഡെല്‍റ്റ, ബീറ്റ എന്നിവയെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന് മൂന്നിരട്ടിയാണ് വ്യാപനശേഷിയെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോർട്ടില്‍ പറയുന്നു.ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തില്‍ എത്തിയത് . മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്‍റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തിലുണ്ട്. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ […]

error: Protected Content !!