ഓമശ്ശേരിയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് : ഓമശ്ശേരിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട ഓമശ്ശേരി സ്വദേശിയുടെ മൂത്ത മകനും ഓമശ്ശേരിയിലെ മത്സ്യ വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഓമശ്ശേരി സ്വദേശിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും അടുത്ത ദിവസം തന്നെ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മക്കള്‍ ഉള്‍പ്പെടെയുള്ളവരും മക്കളുമായി ബന്ധപ്പെട്ടവരും സ്വയം നിരീക്ഷണത്തിലായിരുന്നു.