ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവർ ഗണേശിനെ സാഹസികമായി രക്ഷിച്ച ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആദരിച്ചു
താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവർ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തൻ കണ്ടത്തിൽ ഗണേശിനെ കൃത്യസമയത്തെ ഇടപെടലിലൂടെ രക്ഷിച്ച്, ആശുപത്രിയിലെത്തിച്ച ഏകലൂർ സ്വദേശി ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആദരിച്ചു. ബാംഗ്ലൂരിൽ നിന്നും ചോക്ലേറ്റുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.അതുവഴി മറ്റൊരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു ഷമീർ. കൊക്കയിലേക്ക് തലകുത്തനെ തൂങ്ങിക്കിടന്ന ലോറിയിൽ നിന്നും ലോറിഡ്രൈവറെ രക്ഷിച്ചു അതിസാഹസികമായി മുകളിൽ […]