Kerala kerala

ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസില്‍ ചലച്ചിത്ര താരങ്ങളും; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും പ്രതിയെ കണ്ടെന്ന് റിപ്പോര്‍ട്ട്

  • 7th October 2024
  • 0 Comments

ലഹരി ഇടപാടില്‍ നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെ പിടിയിലായ ഗുണ്ടാനേതാവ് ഓം പ്രകാശിനെ കണ്ടവരുടെ കൂട്ടത്തില്‍ ചലച്ചിത്ര താരങ്ങളും. കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഓം പ്രകാശിന്റെ മുറിയിലെത്തിയത് ഇരുപതോളം പേരാണെന്നും ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഓം പ്രകാശിനായി മുറി ബുക്ക് ചെയ്തത് മറ്റൊരാള്‍. ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചു.

error: Protected Content !!