Kerala

വ​യോ​ധി​ക​യെ തെ​രു​വു​നാ​യ കടിച്ചുകീറി

ക​ണ്ണൂ​ര്‍: പു​തി​യ​തെ​രു​വി​ല്‍ ക​ട​വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ തെ​രു​വു​നാ​യ കടിച്ചുകീറി. ഇ​ന്നു​ പുലര്‍ച്ചെയായിരുന്നു സം​ഭ​വം. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ സ​ര​സ്വ​തി (80)ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഇവരെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്കൂ​ളി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

error: Protected Content !!